2010 ഒക്‌ടോബർ 27, ബുധനാഴ്‌ച

ശ്രീ. കലാധരന്‍, തിരുവത്ര

സ്മരണാഞ്ജലി
============
ശ്രീ. കലാധരൻ, തിരുവത്ര...

ഇക്കഴിഞ്ഞ വെള്ളിയാഴ്ച (22-10-2010) ഉച്ചക്കുശേഷം മൂന്നുമണിക്ക്‌ ടെലിഫോണിലൂടെ വന്ന വാർത്ത കേട്ടതും തളർന്നുപോയി..

എന്റെ മൂത്ത സഹോദരീഭർത്താവ്‌ (അളിയൻ) ശ്രീ. കലാധരൻ, തിരുവത്ര (തൃശ്ശൂർ) മരിച്ചു..
എന്റെ സമനില വീണ്ടെടുക്കാൻ കുറച്ചധികം സമയം വേണ്ടിവന്നു..

അറുപത്തെട്ടുകാരനായ അദ്ദേഹത്തിന്ന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല.. ഉച്ചഭക്ഷണത്തിന്നുശേഷം വിശ്രമിക്കാനിരുന്നപ്പോൾ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.. അടുത്തുള്ള ആസ്പത്രിയിലെത്തിച്ചെങ്കിലും അവർക്ക്‌ ജീവൻ രക്ഷിക്കാനായില്ല.. എല്ലാം ഒരു മണിക്കൂറിന്നുള്ളിൽ കഴിഞ്ഞു..

ശനിയാഴ്ച പകൽ പതിനൊന്നുമണിയോടെ ആ ദേഹം ഒരു പിടി ചാരമായി എരിഞ്ഞമർന്നു..
പക്ഷെ, ആ മനസ്സ്‌, ഞങ്ങൾക്കുവേണ്ടി നല്ലതുമാത്രം ആഗ്രഹിച്ച ആ സന്മനസ്സ്‌, അത്‌ എന്നോടൊപ്പം എപ്പോഴുമുണ്ടാകും..

അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു..
അദ്ദേഹത്തിന്ന് ആദരാഞ്ജലികളും പ്രണാമങ്ങളും അർപ്പിക്കുന്നു.

അതീവ ദുഃഖത്തോടെ..

ടി. കെ. ഉണ്ണി
൨൭-൧൦-൨൦൧൦