സമൂഹം..
ഈ പ്രപഞ്ചത്തിൽ ജീവന്‍റെ തുടിപ്പുള്ള
ഭൂമിയിൽ അന്തേവാസികളായ മനുഷ്യർ
സമൂഹമായി ജീവിത പ്രയാണം, എന്ന
പ്രസക്തിയെക്കുറിച്ചു അനാദികാലം
മുതല്‍ക്കേ ബദ്ധശ്രദ്ധരായിരുന്നു എന്നതുകൊണ്ടാണ്
നമ്മൾ ആശ്രിതസമൂഹം ആയിത്തീര്‍ന്നത്...!
വിശ്വാസം..
ആശ്രിത സമൂഹത്തിന്‍റെ ഉല്‍പ്പന്നമാണ്
വിശ്വാസം.!
വിചിത്രമായ ആ ഉല്‍പ്പന്നത്തിന്‍റെ
അടിത്തറയിലാണ് ആദികാല
വൈജിത്യങ്ങളുടെ പിറവികൾ.!
സമസ്ത വിഭജനങ്ങളും അവിടെയാണ്
തുടങ്ങിയത്..?
ആചാരം..
നമ്മളിലെ വൈജിത്യങ്ങളുടെ സംരക്ഷിത രൂപം..!
സഹജീവനത്തിന്‍റെ വൈരൂപ്യ മുഖം ..!
വ്യര്‍ത്ഥ പ്രമാണങ്ങളുടെ നഗ്നത...!
സമസ്ത സമൂഹത്തിന്‍റെയും
വൈകാരികമായ കാപട്യം...!
അതാണ് ആചാരം ...!!
ഉത്തരം മരീചികയാവുന്ന ഒരു ചോദ്യം?
നമ്മളൊരു സമൂഹമാണോ?
നമ്മുടേത് വിശ്വാസമാണോ?
നമ്മുടേത് ആചാരങ്ങളാണോ?
ഈ പ്രപഞ്ചത്തിൽ ജീവന്‍റെ തുടിപ്പുള്ള
ഭൂമിയിൽ അന്തേവാസികളായ മനുഷ്യർ
സമൂഹമായി ജീവിത പ്രയാണം, എന്ന
പ്രസക്തിയെക്കുറിച്ചു അനാദികാലം
മുതല്‍ക്കേ ബദ്ധശ്രദ്ധരായിരുന്നു എന്നതുകൊണ്ടാണ്
നമ്മൾ ആശ്രിതസമൂഹം ആയിത്തീര്‍ന്നത്...!
വിശ്വാസം..
ആശ്രിത സമൂഹത്തിന്‍റെ ഉല്‍പ്പന്നമാണ്
വിശ്വാസം.!
വിചിത്രമായ ആ ഉല്‍പ്പന്നത്തിന്‍റെ
അടിത്തറയിലാണ് ആദികാല
വൈജിത്യങ്ങളുടെ പിറവികൾ.!
സമസ്ത വിഭജനങ്ങളും അവിടെയാണ്
തുടങ്ങിയത്..?
ആചാരം..
നമ്മളിലെ വൈജിത്യങ്ങളുടെ സംരക്ഷിത രൂപം..!
സഹജീവനത്തിന്‍റെ വൈരൂപ്യ മുഖം ..!
വ്യര്‍ത്ഥ പ്രമാണങ്ങളുടെ നഗ്നത...!
സമസ്ത സമൂഹത്തിന്‍റെയും
വൈകാരികമായ കാപട്യം...!
അതാണ് ആചാരം ...!!
ഉത്തരം മരീചികയാവുന്ന ഒരു ചോദ്യം?
നമ്മളൊരു സമൂഹമാണോ?
നമ്മുടേത് വിശ്വാസമാണോ?
നമ്മുടേത് ആചാരങ്ങളാണോ?
==========
ടി. കെ. ഉണ്ണി.
൧൩-൦൮-൨൦൦൯
൧൩-൦൮-൨൦൦൯
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ