മുരളി
====
മലയാള നാടക സിനിമാ കലാ സാംസ്കാരിക രംഗത്ത്
സ്വന്തമായ വ്യക്തിത്വം സ്ഥാപിച്ച മഹാനടനായ
ശ്രീ. മുരളി നമ്മെ വിട്ടുപിരിഞ്ഞുവെന്നത് എനിക്ക്
അവിശ്വസനീയമായി തോന്നുന്നു...
ശ്രീ. മുരളിയുടെ വേര്‍പാട് ദക്ഷിണേന്ത്യന്‍ സിനിമാലോകത്തിനു,
പ്രത്യേകിച്ച് മലയാള സിനിമാലോകത്തിനു കനത്ത നഷ്ടമാണ്.
മാത്രമല്ല, കേരളത്തിലെ കലാസാംസ്കാരിക രംഗത്തെ സമസ്ത
മേഖലകള്‍ക്കും സാധാരണക്കാരായ കലാ ആസ്വാദകര്‍ക്കും
ദുഃഖകരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്...
ജാടകളില്ലാതെ ജീവിക്കുകയും അഭിനയിക്കുകയും
പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും വെറുമൊരു
നടനായി മാത്രം സിനിമാ ആസ്വാദകരുടെ മനസ്സില്‍
നിലനില്‍ക്കുകയും മറ്റെല്ലാമായി പൊതുജനങ്ങളില്‍
നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ശ്രീ. മുരളിയുടെ
സ്വര്‍ഗ്ഗയാത്രയില്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി
പ്രാർത്ഥിക്കുന്നു...
ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു..
അദ്ദേഹത്തിന്റെ സന്തപ്തരായ കുടുംബത്തിനോടും
ബന്ധുജനങ്ങളോടും ആരാധകരോടും അനുശോചനം
അറിയിക്കുന്നു...
ദുഃഖത്തോടെ...
ടി. കെ. ഉണ്ണി.
൦൭-൦൮-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്
1 അഭിപ്രായം:
Reactions:
1 അഭിപ്രായം:
Typist | എഴുത്തുകാരി പറഞ്ഞു...
മലയാള സിനിമക്കിപ്പോള്‍ നഷ്ടങ്ങളുടെ കാലമാണെന്നു തോന്നുന്നു. ആ മഹാനടനു് ആദരാഞ്ജലികള്‍.
2009, ആഗസ്റ്റ് 8 1:59 PM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ